ആദര്‍ശ് അഴിമതിക്കേസില്‍ അശോക് ചവാനെതിരായ നിയമനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു

single-img
27 March 2014

Ashok-Chavan_8മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരായ ആദര്‍ശ് ഫ്‌ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ മുബൈ ഹൈക്കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി നിയമനടപടി അവസാനിപ്പിക്കാനുള്ള അപേക്ഷ തള്ളിയതിനെതിരേയാണ് സിബിഐയുടെ നടപടി.

തെളിവില്ലെന്ന കാരണത്താല്‍ ചവാനെതിരേ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ചവാനെ ഒഴിവാക്കാന്‍ സിബിഐ അപേക്ഷ നല്‍കിയത്. എന്നാല്‍ ജനുവരിയില്‍ സിബിഐ പ്രത്യേക കോടതി ആദര്‍ശ് അഴിമതിയുടെ എഫ്‌ഐആറില്‍ നിന്ന് ചവാന്റെ പേര് ഒഴിവാക്കാനുള്ള സിബിഐയുടെ അപേക്ഷ തള്ളുകയായിരുന്നു.