നാല് ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം ‘ഗുജറാത്തി’ ലൈക്കുകളുമായി ‘ഗുജറാത്ത് മീംസ്’ : ഫോട്ടോഷോപ്പ് വികസനത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു ഫേസ്ബുക്ക് പേജ്

single-img
27 March 2014

Screenshot_1യൂറോപ്പിലെയും അമേരിക്കയിലെയും കെട്ടിടങ്ങളുടെ ചിത്രങ്ങളും ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഗുജറാത്തിലെ വികസനകഥകള്‍ പ്രചരിപ്പിച്ചവര്‍ക്ക് കേരളത്തില്‍ നിന്നുള്ള സ്വതന്ത്രചിന്തകരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതെ നാണയത്തില്‍ നല്‍കിയ മറുപടിയാണ് ഗുജറാത്ത് മീംസ് എന്ന ഫേസ്ബുക്ക്‌ പേജ്.ഗുജറാത്തിലെ വികസനം പ്രദര്‍ശിപ്പിക്കാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് പൊലിപ്പിച്ച ഫോട്ടോകള്‍ പ്രചരിപ്പിക്കുന്ന പി ആര്‍ ഏജന്റുമാരായ മോഡി ആരാധകരെ നാണിപ്പിച്ചുകൊണ്ട് അതിന്റെ പാരഡിയുമായാണ് ഈ പേജ് നമ്മുടെ മുന്നിലെത്തുന്നത്.

നാല് ദിവസം കൊണ്ട് 5000-ത്തിലധികം ലൈക്കുകള്‍ നേടിയ ഈ പേജ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും മറ്റും കൂടുതലും ഉത്തരേന്ത്യക്കാരാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഈ 5000 ലൈക്കുകളെ അഞ്ചു ലക്ഷം ‘ഗുജറാത്തി’ ലൈക്കുകള്‍ (ഒരു ഗുജറാത്തി ലൈക്ക് = 1000 ലൈക്ക്) ആക്കിയാണ് ഇവര്‍ തങ്ങളുടെ കവര്‍ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.ഇത് തന്നെ ആക്ഷേപഹാസ്യത്തിന്റെ എല്ലാ സാധ്യതയും അവര്‍ ഉപയോഗിക്കുന്നു എന്നതിന്റെ സൂചനയാണ്.

ഗുജറാത്തില്‍ നിന്നുള്ള ഏറ്റവും വലിയ നരേന്ദ്രമോഡി വിമര്‍ശകനായ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് വരെ ഈ പേജിലെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.ഗുജറാത്തിലെ തേങ്ങ , ഗുജറാത്തിലെ വാഴപ്പഴം തുടങ്ങി ഫോട്ടോഷോപ്പ് പ്രയോഗങ്ങളെ പരിഹസിക്കുന്ന നിരവധി പോസ്റ്റുകളും ‘ബാല്‍ നരേന്ദ്രമോഡിയുടെ’ വീരകഥകളും കൊണ്ട് സമ്പന്നമാണ് ഈ പേജ്. ഗുജറാത്തില്‍ നിന്നും ചൊവ്വയിലെയ്ക്ക് പോകുന്ന ഹൈവേയും പാക്കിസ്ഥാനി തീവ്രവാദിയെ ഓടിക്കുന്ന ദിനോസറിന്റെ അത്രയും വലിപ്പമുള്ള ഓന്തും ഒക്കെയായി ഗുജറാത്ത് എന്ന ഫോട്ടോഷോപ്പ് ലോകത്തിന്റെ മായക്കാഴ്ചകള്‍ കാട്ടിത്തരുന്ന ഈ പേജ് തീര്‍ച്ചയായും നമ്മളെ ചിരിപ്പിക്കും.

Screenshot_3 Screenshot_2