എ.ടി.എമ്മില്‍നിന്നു പണമെടുക്കാൻ ഇനി ബാങ്ക് അക്കൗണ്ട് വേണ്ട

single-img
26 March 2014

atm_pin_numberസ്വന്തമായി അക്കൗണ്ടില്ലാതെ എടിഎം വഴി പണം ലഭിക്കാനുള്ള സൌകര്യം വരുന്നു. ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണു പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്.

ബാങ്ക്‌ എ.ടി.എമ്മിലൂടെ പണം സ്വീകരിക്കേണ്ടയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി അക്കൗണ്ട്‌ ഉടമയ്‌ക്ക്‌ തന്റെ അക്കൗണ്ടില്‍നിന്നും പണം കൈമാറാനാകും. പണം സ്വീകരിക്കേണ്ടയാളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന കോഡ്‌ ഉപയോഗിച്ച്‌ ബാങ്കിന്റെതന്നെ ഏതെങ്കിലും എ.ടി.എമ്മില്‍ നല്‍കി പണം പിന്‍വലിക്കാം.

എന്നാൽ പുതിയ സൗകര്യത്തിനു ഒരു ചെറിയ തുകയും ബാങ്ക് ഈടാക്കുന്നുണ്ട്. ഓരോ ഇടപാടിനും 25 രൂപ വീതം ബാങ്ക്‌ ഈടാക്കും.

കഴിഞ്ഞ മാസം റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക്‌ അക്കൗണ്ടില്ലാത്തവര്‍ക്കും എടിഎം ഉപയോഗിക്കാനാകുന്ന സംവിധാനം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു.

പുതിയ സൗകര്യം വഴി ഒരു തവണ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫറിലൂടെ പതിനായിരും രൂപ വരേയും ഒരു മാസം 25,000 രൂപയും കൈമാറാന്‍ സാധിക്കും.