മതേതരത്വം നഷ്ടമാകാന്‍ അനുവദിക്കരുത്- കെ.പി.എ. മജീദ്‌

single-img
26 March 2014

Majeed-Newskeralaഇന്ത്യയുടെ മതേതരത്വത്തിന് കോട്ടം തട്ടാന്‍ ഈ തിരഞ്ഞെടുപ്പിനെ അനുവദിക്കരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.പത്തനംതിട്ടമുസ്ലിംലീഗ് ജില്ലാ കമ്മിറ്റി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണം ജനാധിപത്യവിശ്വാസികളെ ഏല്‍പ്പിക്കണോ വര്‍ഗീയ ഫാസിസ്റ്റുകളെ ഏല്‍പ്പിക്കണോ എന്ന് ചിന്തിക്കേണ്ട തിരഞ്ഞെടുപ്പാണിത്.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എം.ഹമീദ് അധ്യക്ഷത വഹിച്ചു.അഡ്വ.ശിവദാസന്‍നായര്‍ എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ.സുരേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി കെ.എം.ശാമുവല്‍ സ്വാഗതം പറഞ്ഞു.

Donate to evartha to support Independent journalism