ടിയനാന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധം ആവര്‍ത്തിക്കാന്‍ ശ്രമം: പൗരനെ ചൈന ജയിലിലടച്ചു

single-img
25 March 2014

tiananmen-square-19891989 ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ ടിയനാന്‍മെന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധം ആവര്‍ത്തിക്കാന്‍ ശ്രമിച്ചയാളെ 18 മാസം ചൈന ജയിലിലിട്ടെന്ന് അന്തര്‍ദേശീയ സംഘടനയായ ആംനെസ്റ്റി വെളിപ്പെടുത്തി. ടിയനാന്‍മെന്‍ പ്രതിഷേധത്തിന്റെ 24-ാം വാര്‍ഷികത്തോടനുബന്ധിച്ചു ജൂണ്‍ നാലിനു പ്രകടനം നടത്താന്‍ ജൂ യിംഗ്മിന്‍ സര്‍ക്കാരിനോട് അനുമതി തേടിയയാളെയാണ് ഭരണകൂടം ജയിലില്‍ അടച്ചത്.

1989 ല്‍ ടിയനാന്‍മെന്‍ ചത്വരത്തില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ അന്നത്തെ ചൈനീസ് സര്‍ക്കാര്‍ യുദ്ധടാങ്കുകള്‍ ഉപയോഗിച്ചാണ് നേരിട്ടത് ലോകമെമ്പാടും കുപ്രസിദ്ധി നേടിയിരുന്നു.