ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടുറണ്‍സ് വിജയം

single-img
25 March 2014

Kane Williamson, Hashim Amlaന്യൂസിലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്ന് മത്സരത്തില്‍ രണ്ടു റണ്‍സിന്റെ നാടകീയജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ 168 റണ്‍സെടുക്കാനേ ആയുള്ളൂ. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അവിശ്വസനീയജയം സമ്മാനിച്ചത്. 86 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയുടെ ഡുമിനിയാണ് മാന്‍ ഓഫ് ദ മാച്ച്.