തെരഞ്ഞെടുപ്പായതിനാലാണ് ഇത്തരത്തില്‍ നിലപാടെടുത്തതെന്ന് വി.എസ്. പറഞ്ഞതായി കെ.കെ. രമ

single-img
25 March 2014

ramaപ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിവാദപ്രസ്താവനയ്ക്കു ശേഷം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചെന്ന് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ. തെരഞ്ഞെടുപ്പായതിനാല്‍ ഇങ്ങനെയേ നിലപാടെടുക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞുവെന്നും രമ വെളിപ്പെടുത്തി.

ടിപി കേസില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് ഒരുതവണ പോലും വിഎസ് പറഞ്ഞില്ലെന്നും രമ അറിയിച്ചു. ഒരു സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.