കള്ളവോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം; ശരത് പവാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

single-img
25 March 2014

sharad-pawar_1വരുന്ന തെരഞ്ഞെടുപ്പില്‍ ആദ്യം ജന്മനാട്ടിലും പിന്നീട് ജോലി സ്ഥലത്തും വോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്ത എന്‍സിപി നേതാവ് ശരത് പവാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. പ്രഥമദൃഷ്ട്യാ പവാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പവാര്‍ വരുന്ന 27-ാം തീയതിയ്ക്കകം വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്.

നവി മുംബൈയില്‍ മത്താഡി തൊഴിലാളികളെ അഭിസംബോധന ചെയ്യവെയാണ് പവാര്‍ ഇങ്ങനെയൊരു ആഹ്വാനം നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചോടിക്കുകയായിരുന്നെന്നും പവാര്‍ പറഞ്ഞു.