ജോസ് കെ. മാണിയുടെ പ്രകടനപത്രിക സംബന്ധമായ എല്ലാ തെളിവുകളും കയ്യിലുണെ്ടന്ന് മാണി

single-img
25 March 2014

KM-Mani-Newskeralaകോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പ്രകടനപത്രിക സംബന്ധിച്ച് നിയമപ്രകാരമുള്ള എല്ലാ തെളിവുകളും കയ്യിലുണെ്ടന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. ജോസ് കെ. മാണിയുടെ പത്രികയില്‍ പിഴവുണെ്ടന്നതു സംബന്ധിച്ച വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരം ഹാജരാക്കേണ്ട സ്ഥലത്ത് തെളിവുകള്‍ ഹാജരാക്കുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

ജോസ് കെ. മാണി സമര്‍പ്പിച്ചിരിക്കുന്ന പത്രികയില്‍ കെ.എം.മാണിയുടെ നിര്‍ദ്ദേശപ്രകാരം ജോയ് എബ്രഹാമാണ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ് തോമസാണ്. അതിനാല്‍ സി.എഫ് തോമസിന് മാത്രമേ സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ അവകാശമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.