കോട്ടയത്തു ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകള്‍ മരിച്ചു; സമീപത്തു നിന്നും രണ്ടു പുരുഷന്‍മാരുടെ മൃതദേഹങ്ങളും കണ്ടെത്തി

single-img
25 March 2014

Kottayam-District-Mapകോട്ടയത്ത് കുമാരനെല്ലൂരില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകള്‍ മരിച്ചു. കട്ടപ്പന സ്വദേശികളായ സന്ധ്യ, വിദ്യ എന്നിവരാണ് മരിച്ചത്. ഇവര്‍ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന അഖില്‍, അശ്വിന്‍ എന്നീ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം റെയില്‍വേ ട്രാക്കിന്റെ സമീപമുള്ള ആറ്റില്‍ നിന്നും രണ്ട് പുരുഷന്‍മാരുടെ മൃതദേഹങ്ങളും പോലീസ് കണ്‌ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ മരിച്ച സംഭവവുമായി ഇതിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.