കോട്ടയത്ത് ജോസ് കെ.മാണിയുടെ പത്രിക സ്വീകരിക്കും

single-img
25 March 2014

jose-k-maniയുഡിഎഫിന്റെ കോട്ടയത്തെ സ്ഥാനാര്‍ഥി ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശം വരണാധികാരിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. പത്രികയില്‍ അപാകതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്‌ടെത്തി.

ജോസ് കെ.മാണി സമര്‍പ്പിച്ചിരുന്ന പത്രികയില്‍ കെ.എം.മാണിയുടെ നിര്‍ദ്ദേശപ്രകാരം ജോയ് എബ്രഹാമാണ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ് തോമസാണ്. അതിനാല്‍ സി.എഫ് തോമസിന് മാത്രമേ സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ അവകാശമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോട്ടയത്തെ എല്‍ഡിഎഫ്, ബിജെപി, എഎപി സ്ഥാനാര്‍ഥികള്‍ വരണാധികാരിക്ക് പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി തന്നെയാണെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ഫെബ്രുവരി 28ന് അറിയിച്ചിരുന്നുവെന്നും കേരള കോണ്‍ഗ്രസ്-എം വിശദീകരണം നല്‍കി.