നാമോ പ്രയോഗം ദൈവത്തെ ഇടിച്ചുതാഴ്ത്താനെന്ന് ജസ്വന്ത് സിംഗ്

single-img
25 March 2014

Jaswant_Singhബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വിശേഷിപ്പിക്കാന്‍ അനുയായികള്‍ ഉപയോഗിക്കുന്ന നാമോ പ്രയോഗം ദൈവത്തെ ഇടിച്ചുതാഴ്ത്തലാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടു. ദൈവഭക്തിയില്‍ ഭക്തര്‍ ഉരുവിടുന്ന നാമോ നാമോ എന്ന മന്ത്രത്തെ മനുഷ്യനെ ദൈവമാക്കി കണക്കാക്കിയുള്ള പ്രയോഗം ദൈവനിന്ദയാണെന്നും ജസ്വന്ത് സിംഗ് പറഞ്ഞു.

രാജസ്ഥാനിലെ ബാര്‍മറില്‍ സീറ്റ് നിഷേധിക്കപ്പെട്ട ജസ്വന്ത് സിംഗ് ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിക്കുകയാണ്. ജന്മനാട്ടിലല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്നും അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു.