ഉമ്മന്‍ചാണ്ടി റാന്തലുമായി നടക്കുന്ന തവളപിടുത്തക്കാരന്‍: പന്ന്യന്‍

single-img
24 March 2014

Panniyan-Raveendranറാന്തലുമായി നടക്കുന്ന തവളപിടുത്തക്കാരനെപ്പോലെയാണ് ണ്ണന്‍ചാണ്ടിയുടെ പ്രവര്‍ത്തനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എതിര്‍പക്ഷ പാര്‍ട്ടികളെ പ്രലോഭനത്തില്‍പ്പെടുത്തി വശത്താക്കാന്‍ മുഖ്യമന്ത്രി കാത്തിരിക്കുകയാണ്. സെല്‍വരാജും ആര്‍എസ്പിയും ഈ വലയില്‍ വീണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കുതിരക്കച്ചവടക്കാരനാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു കച്ചവടത്തിന്റെ ലാഘവത്തോടെയാണ് ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അധാര്‍മ്മിക കച്ചവടത്തിനാണ് ആര്‍.എസ്.പി ഇരയായിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.