ഇടുക്കി സീറ്റ് വിട്ടു നല്‍കിയത് ത്യാഗമെന്ന് കെ.എം.മാണി

single-img
24 March 2014

KM-Mani-Newskeralaമുന്നണി സംവിധാനത്തില്‍ നില്‍ക്കുമ്പോള്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതിനുള്ള ഉദാഹരണമാണ് ഇടുക്കി ലോക്‌സഭ മണ്ഡലം വിട്ട് നല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണി. ഇത് മുന്നണിക്കു വേണ്ടിയുള്ള ത്യാഗമാശണന്നും കോട്ടയം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ മാണി വ്യക്തമാക്കി.

എന്നാല്‍ അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി സീറ്റ് വീഷയത്തില്‍ മുന്നണി വിടുന്നഘട്ടം വരെയെത്തിയെന്നും സീറ്റിന് വേണ്ടി കച്ചവടം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി കേസില്‍ പറഞ്ഞതെല്ലാം തിരുത്തി പറയുന്ന വി.എസിന്റെ വാക്കുകള്‍ക്ക് വ്യക്തതയില്ലെന്നും കെ.എം.മാണി പറഞ്ഞു.