എല്‍ക്ലാസിക്കോയില്‍ മെസിയുടെ ഹാട്രിക്ക്; ബാഴ്‌സയുടെ പടയോട്ടത്തില്‍ റയല്‍ തകര്‍ന്നു

single-img
24 March 2014

Barcelonaമെസിയുടെ ഹാട്രിക്കുള്‍പ്പെടെ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് എല്‍ക്ലാസിക്കോയില്‍ റയിലിനെതിരെ ബാഴ്‌സയ്ക്ക് മിന്നും ജയം. ഇരുവലകളിലും ആകെ ഏഴുതവണ പന്തെത്തിയത്.

ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയിലിനെതിരായ തോറ്റാല്‍ പ്രതീക്ഷ തന്നെ ഇല്ലാതാകുന്ന അവസ്ഥയില്‍ നിന്നാണ് ബാഴ്‌സ ജയിച്ചു കയറിയത്. വിജയത്തോടെ റയലുമായുള്ള അന്തരം ഒരുപോയിന്റായി കുറക്കാന്‍ ബാഴ്‌സക്കായി. ഹാട്രിക്ക് ഗോളോടെ സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാമനെന്ന റിക്കോര്‍ഡുകൂടി മെസി ലാലീഗയില്‍ സ്വന്തമാക്കി. ഇതുവരെ 235 ഗോളുകളാണ് മെസി ലാലീഗയില്‍ സ്‌കോര്‍ ചെയ്തത്. എല്‍ക്ലാസിക്കോയില്‍ ഒരുതാരം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നതും മെസിയുടെ ബൂട്ടുകളില്‍ നിന്നാണ്. ക്ലാസിക്കോയില്‍ മെസി 21 ഗോളുകളാണ് നേടിയിരിക്കുന്നത്.