കസ്തൂരിരംഗന്‍: നവംബര്‍ 13ലെ ഉത്തരവ് തന്നെ നിലല്‍ക്കുമെന്ന് കേന്ദ്രം

single-img
24 March 2014

Kasturiപശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം ഇറങ്ങുന്നത് വരെ കഴിഞ്ഞ നവംബര്‍ 13-ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. അന്തിമ വിജ്ഞാപനം ഇറങ്ങുന്നതുവരെ ഉത്തരവിന് സാധുത ഉണ്ടാവുകയെന്നും കേന്ദ്രം വ്യക്തമാക്കി. കരട് വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്ത് ഗോവ ഫൗണ്‌ടേഷന്‍ നല്‍കിയ പരാതി പരിഗണിക്കുമ്പോഴാണ് ഹരിത ട്രൈബ്യൂണല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കരടു വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ ഗോവ ഫൗണ്‌ടേഷന്റെ പരാതി നിലനില്‍ക്കില്ലെന്ന് വാദിച്ച കേരളത്തിനോട് റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന് മാത്രം ഇളവ് അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.