ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനെതിരെ വരാണാധികാരിക്ക് പരാതി

single-img
24 March 2014

jose-k-maniകോട്ടയം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നതിനെതിരേ വരണാധികാരിക്ക് പരാതി. ജോസ് കെ. മാണി സമര്‍പ്പിച്ചിരിക്കുന്ന പത്രികയില്‍ കെ.എം.മാണിയുടെ നിര്‍ദ്ദേശപ്രകാരം ജോയ് എബ്രഹാമാണ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ് തോമസാണ്. അതിനാല്‍ സി.എഫ് തോമസിന് മാത്രമേ സ്ഥാനാര്‍ഥിയെ നിര്‍ദ്ദേശിക്കാന്‍ അവകാശമുള്ളൂവെന്നാണ് പരാതി. മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

പരാതി ഗൗരവമുള്ളതാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവ് ഹാജരാക്കി വിശദീകരണം നല്‍കാന്‍ ചൊവ്വാഴ്ച 11 വരെ വരണാധികാരിയായ കളക്ടര്‍ ജോസ് കെ. മാണിക്ക് സമയം അനുവദിച്ചു.