എംവിആറിന്റെ മകള്‍ ഗിരിജയ്ക്ക് വധഭീഷണി

single-img
24 March 2014

hqdefaultഎം.വി.രാഘവന്റെ മകള്‍ എം.വി. ഗിരിജയ്ക്കു വധഭീഷണി. ശനിയാഴ്ച രാത്രി 10.14നാണ് അജ്ഞാതന്‍ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയത്. ഇതേത്തുടര്‍ന്നു ഗിരിജ സിറ്റി പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഭീഷണിപ്പെടുത്തിയയാളെ പോലീസ് കണെ്ടത്തി. സിഎംപി സംസ്ഥാന കമ്മിറ്റി അംഗമായ അഴിക്കോട് സ്വദേശി ജയശ്രീയാണു ഫോണിലൂടെ സംസാരിച്ചതെന്നു വ്യക്തമായി.

സിഎംപി പിളര്‍ന്നതിനെത്തുടര്‍ന്ന് അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ചേര്‍ന്നതിനെതുടര്‍ന്നാണ് ഭീഷണിയെന്നാണ് ഗിരിജ പറയുന്നത്. എന്നാല്‍ ഒരു സംഘം ഓഫീസ് പിടിച്ചെടുത്തപ്പോള്‍ എന്തിനാണു ഗിരിജ പോയതെന്നു മാത്രമാണു താന്‍ ചോദിച്ചതെന്നും ഭീഷണിപ്പെടുത്തിയില്ലെന്നും ജയശ്രീ പോലീസിനോടു പറഞ്ഞു. ഭീഷണിപ്പെടുത്തിയെന്ന് ആവര്‍ത്തിച്ചെങ്കിലും കേസ് വേണെ്ടന്നു ഗിരിജ ആവശ്യപ്പെട്ടതിനാല്‍ പോലീസ് ജയശ്രീയെ വിട്ടയച്ചു.