ഇടുക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക സ്വീകരിച്ചു; നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ്

single-img
24 March 2014

Deenപത്രികയിലെ പിഴവ് ഗുരുതരമല്ലെന്ന് കണ്‌ടെത്തിയതോടെ യുഡിഎഫിന്റെ ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക കളക്ടര്‍ സ്വീകരിച്ചു. പിഴവ് തിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡീനിന് നോട്ടീസ് നല്‍കിയിരുന്നു.

നാല് സെറ്റ് പത്രികയാണ് ഡീന്‍ സമര്‍പ്പിച്ചിരുന്നത്. പത്രികയോടൊപ്പം നല്‍കിയിരിക്കുന്ന സ്വത്തിനെക്കുറിച്ചുള്ള സത്യവാങ്മൂലത്തില്‍ ഡീന്‍ പേര് രേഖപ്പെടുത്തിയിരുന്നില്ല. ഇത് പത്രിക തള്ളാന്‍ മതിയായ കാരണമാണെന്നാണ് ഇടതുമുന്നണി പറയുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുമില്ല.

ഇതിനിടെ പത്രികയിലെ പിഴവ് തിരുത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് ഇടുക്കി കളക്ടര്‍ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.