അഴഗിരിയുമായി വൈക്കോ കൂടിക്കാഴ്ച നടത്തി

single-img
24 March 2014

azhagiriഡിഎംകെയില്‍ നിന്നു പുറത്താക്കിയ എം.കെ അഴഗിരിയുമായി എംഡിഎംകെ നേതാവ് വൈക്കോ കൂടിക്കാഴ്ച നടത്തി. മധുരയിലെ അഴഗിരിയുടെ വീട്ടിലെത്തിയാണ് വൈകോ അഴഗിരിയെ കണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഴഗിരിയുടെ പിന്തുണ വേണമെന്ന് വൈക്കോ ആവശ്യപ്പെട്ടു. എന്‍ഡിഎയ്ക്കും നരേന്ദ്ര മോദിക്കും പിന്തുണ പ്രഖ്യാപിച്ച് മത്സരിക്കുന്ന എംഡിഎംകെ തമിഴ്‌നാട്ടില്‍ ഏഴ് മണ്ഡലങ്ങളില്‍ ജനവിധി തേടും.

എംഡിഎംകെയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം അനുയായികളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അഴഗിരി പറഞ്ഞു.