പ്രൊഫ.ടി.ജെ ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കും

single-img
23 March 2014

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ്‌ പ്രഫസര്‍ ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു.മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തിലാണ്‌ അദ്ദേഹത്തിന്റെ വിരമിക്കല്‍ തീയതിക്ക്‌ മുമ്പായി ജോലിയില്‍ പുനപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്നു  കോളജ്‌ മാനേജര്‍ അറിയിച്ചു.

തീരുമാനം ഗവണ്‍മെന്റിന്റെയും മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയുടെയും അംഗീകാരത്തിന്‌ വിധേയമായിരിക്കും.ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്  മതഭ്രാന്തർ കൈവെട്ടിയ പ്രൊഫ.ടി.ജെ ജോസഫിന്റെ ഭാര്യ  സലോമി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു