300ലധികം സീറ്റുകള്‍ ബിജെപി സീറ്റുനേടുമെന്ന് വെങ്കയ്യാ നയിഡു

single-img
22 March 2014

Venkayyaബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്ന് വെങ്കയ്യാ നയിഡു. സീമാന്ദ്രയിലെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് തനിച്ച് ഭരണത്തിലെത്തുകയെന്നത് അസാധ്യമാണ്. ഇതിനാല്‍ തന്നെ ഇത്തരം പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടികള്‍ക്കോപ്പം നില്‍ക്കണമെന്നും നായിഡു പറഞ്ഞു. മത്സരത്തില്‍ നിന്നും പിന്‍മാറിയ പി. ചിദംബരത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു.