സിബിഐ കല്‍ക്കരി അഴിമതിക്കേസില്‍ ടി.കെ.എ.നായരുടെ മൊഴിയെടുത്തു

single-img
22 March 2014

TKAപ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായരുടെ മൊഴി കല്‍ക്കരി അഴിമതി കേസില്‍ സിബിഐ രേഖപ്പെടുത്തി. കല്‍ക്കരി പാടങ്ങള്‍ എന്തുകൊണ്ട് ലേലം ചെയ്തില്ല, കല്‍ക്കരി ഇടപാടുകളിലെ ഫയലുകള്‍ കാണാതായ സംഭവം തുടങ്ങി 30 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യവലി നായര്‍ക്ക് സിബിഐ അന്വേഷണ സംഘം നല്‍കിയിരുന്നു.

നായരുടെ മൊഴി സിബിഐ സുപ്രീം കോടതിക്ക് കൈമാറും. 28-ന് കല്‍ക്കരി കേസ് വീണ്ടും കോടതി പരിഗണിക്കും. അതിന് മുന്‍പ് ചില സ്വകാര്യ കമ്പനികള്‍ക്കെതിരേ വീണ്ടും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.