ടി.പി കേസില്‍ വിഎസ് നിലപാട് മാറ്റിയാലും പറഞ്ഞകാര്യം ജനം മറക്കില്ല: സുധീരന്‍

single-img
22 March 2014

1389273219_sudheeranകേരളത്തെ ഞട്ടിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ തന്റെ നിലപാടും വാക്കുകളും മാറ്റിയാലും പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ മറക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി. എം.സുധീരന്‍. വിഎസ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നു കേള്‍ക്കുകയാണ്. അച്ചടക്കത്തിന്റെ വാള്‍ തലയ്ക്കുമേല്‍ തൂങ്ങി നില്‍ക്കുന്നതിനാലാണ് വിഎസ് നിലപാട് മാറ്റിയതെന്നും സുധീരന്‍ പറഞ്ഞു.