കേന്ദ്രമന്ത്രി അടക്കമുള്ളവരുടെ സരിതയുമായി ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍

single-img
22 March 2014

biju radhakrishnanസരിതയുമായുള്ള കേന്ദ്രമന്ത്രി അടക്കമുള്ളവരുടെ ബന്ധം തെളിവു സഹിതം ഹാജരാക്കുമെന്നും അതിനുവേണ്ടി ഏപ്രില്‍ 1 ന് അമ്പലപ്പുഴ കോടതിയില്‍ നിര്‍ണ്ണായക മൊഴി നല്‍കുമെന്നും സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കിയെന്ന കുറ്റത്തിന് കുറ്റിപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിജുവിനെ തിരൂരില്‍ കൊണ്ടുവന്നപ്പോഴാണു ഇക്കാര്യം പറഞ്ഞത്.

തിരൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് വിളിച്ച സമയത്തു തനിക്കു ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണെ്ടന്നു ബിജു രാധാകൃഷ്ണന്‍ കോടതിയോട് പറഞ്ഞു. തനിക്കു കക്ഷിയുമായി കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അനുവാദം തരണമെന്നു ബിജുവിന്റെ അഭിഭാഷകന്‍ അപേക്ഷിച്ചെങ്കിലും നിയമപരമായ നടപടികള്‍ ഉണ്ടാവാഞ്ഞതിനാല്‍ കഴിഞ്ഞില്ല. ഏപ്രില്‍ നാലിലേക്കു കേസ് മാറ്റിവച്ച ഉടനെ പുറത്തിറങ്ങിയ ബിജു ഏപ്രില്‍ 1 ന് അമ്പലപ്പുഴ കോടതിയില്‍ എല്ലാം തുറന്ന് പറയുമെന്ന് പറഞ്ഞു.

അമ്പലപ്പുഴ കോടതിയില്‍ പ്രധാന വിവരങ്ങള്‍നടത്തുവാനെത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും ബിജു പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉറക്കെ മപാലീസ് വലയത്തിനുള്ളില്‍ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞ ബിജുവിന്റെ വായ് ഒരു പോലീസുകാരന്‍ ബലമായി പൊത്തിപ്പിടിക്കുകയായിരുന്നു. അതിനുശേഷം പോലീസുകാര്‍ കോടതി ഗേറ്റിനുസമീപം പാര്‍ക്കുചെയ്തിരുന്ന പോലീസ് ജീപ്പിലെത്തും വരെ ബിജുവിനെ തള്ളിയോടിക്കുകയായിരുന്നു.