ആര്‍എംപിയും കെ.കെ.രമയും കോണ്‍ഗ്രസിന്റെ വാല്; രമയുടെ പ്രവര്‍ത്തനം തിരുവഞ്ചൂരിന്റെ വാക്കുകേട്ട്: വി.എസ്

single-img
21 March 2014

Achuthanandanആര്‍എംപിയും കെ.കെ.രമയും കോണ്‍ഗ്രസിന്റെ വാലായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുകേട്ടാണ് രമയും ആര്‍എംപിയും പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണ് രമയുടെ കേരളാ ജാഥ അവസാനിപ്പിച്ചതെന്നും ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് പറഞ്ഞു.

ടിപി വധവുമായി ബന്ധപ്പെട്ട് നേരത്തെ പാര്‍ട്ടിയുമായി ഭിന്നതയുണ്ടായിരുന്നുവെങ്കിലും ഇതില്‍ പാര്‍ട്ടി നിലപാട് എടുത്തപ്പോള്‍ അതിനെതുടര്‍ന്നുള്ള വിവാദം അവസാനിച്ചുവെന്നുംവി.എസ്. പറഞ്ഞു. ടി.പി. വധത്തിനെതിരെ പാര്‍ട്ടി നടപടിയില്‍ പൂര്‍ണതൃപ്തനാണെന്നും പാര്‍ട്ടി എടുത്ത നടപടി രമ അംഗീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

1994 ല്‍ സി.പി.എം കെ.ആര്‍ ഗൗരിയമ്മയെ പുറത്താക്കിയ നടപടി ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.