കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് യു.എന്‍ പ്രതിനിധി പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

single-img
21 March 2014

John-Ashe-1കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ മോചനം സംബന്ധിച്ച് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പ്രസിഡന്റ് ജോണ്‍ ആഷെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്്, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പുനല്‍കിയതായി സൂചനയുണ്ട്.

മാര്‍ച്ച് 22 വരെ ഡല്‍ഹിയില്‍ തങ്ങുന്ന ജോണ്‍ ആഷെയുടെ സന്ദര്‍ശനത്തിനിടെ ഇറ്റാലിയന്‍ നാവികരുടെ വിഷയത്തില്‍ കൂടുതല്‍ ആശയവിനിമയം നടക്കുമെന്നാണു സൂചന. റ്റാലിയന്‍ നാവികരുടെ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെടാന്‍ ഇറ്റലി സമ്മര്‍ദ്ദം നടത്തിയിരുന്നു.