ടിപിക്ക് 52 മത്തെ വെട്ട് വിഎസിന്റെ വകയെന്ന് കെ.കെ രമ

single-img
21 March 2014

ramaവിഎസ് അച്യുതാനന്ദന്‍ ടിപി വധവുമായി ബന്ധപ്പെട്ട് മലക്കം മറിഞ്ഞത് ചന്ദ്രശേഖരനേറ്റ 52 മത്തെ വെട്ടാണെന്ന് കെ.കെ രമ. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചാണ് വിഎസ് നിലപാടെടുത്തിരിക്കുന്നതെന്നും വിഎസ് ഈ നിലപാടുകളുമായി മുന്നോട്ടുപോയാല്‍ ജനം പുഛിച്ച് തള്ളുമെന്നും രമ പറഞ്ഞു. പാര്‍ട്ടിപറയുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇല്ലാത്തൊരു സാധനമാണെന്ന് ആരെക്കാളും വിഎസിന് നന്നായിട്ടറിയാമെന്നും രമ പറഞ്ഞു.

വിഎസിനെ കണ്ടിട്ടല്ല ആര്‍എംപി ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ മനസാക്ഷിയെ വഞ്ചിച്ച് കളവ് പറയുകയാണ് അദ്ദേഹമെന്നും രമ പറഞ്ഞു.