ചിദംബരം ഇല്ല; കാര്‍ത്തി ചിദംബരം അച്ഛന്റെ മണ്ഡലത്തില്‍ നിന്ന് ജനവിധിതേടും

single-img
21 March 2014

Karthiകേന്ദ്രമന്ത്രി പി.ചിദംബരം ഇത്തവണ മത്സരിക്കുന്നില്ലെന്ന് ഉറപ്പായി. തമിഴ്‌നാട്ടിലെ ശിവഗംഗാ മണ്ഡലത്തില്‍ നിന്നും ചിദംബരത്തിനുപകരം മകന്‍ കാര്‍ത്തി ചിദംബരം ജനവിധിതേടും. കോണ്‍ഗ്രസ് പുറത്ത് വിട്ട നാലാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലാണ് കാര്‍ത്തിക്കിന്റെ പേരും ഉള്‍പ്പെട്ടത്.

എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ പട്ടികയിലും ജികെ വാസനും ജയന്തി നടരാജനും ഉള്‍പ്പെട്ടില്ല. മണിശങ്കര്‍ അയ്യര്‍ മയിലാടുതുറയില്‍ നിന്ന് മത്സരിക്കും. ഗുലാംനബി ആസാദ് ജമ്മൂ കാഷ്മീരിലെ ഉധംപൂരില്‍ നിന്ന് മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഡ്വാനിക്കെതിരെ കിരിത് പട്ടേലും സുഷമ സ്വരാജിനെതിരെ വിദിഷയില്‍ ലക്ഷ്മണ്‍ സിംഗും സ്ഥാനാര്‍ഥികളാകും.