കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സുരേഷ് കല്‍മാഡി സ്വതന്ത്രനായി മത്സരിക്കും

single-img
21 March 2014

suresh-kalmadi_10കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സിറ്റിംഗ് എം.പി സുരേഷ് കല്‍മാഡി പുനെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ചേക്കും. കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ പ്രതിയായ കല്‍മാഡിക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കല്‍മാഡി സ്വതന്ത്രനായി മത്സരിക്കുന്നത്.

പുനെ പ്രദേശിക തലത്തില്‍ വന്‍പിന്തുണയുള്ള കല്‍മാഡി സ്വതന്ത്രനായി മത്സരിച്ചാല്‍ കോണ്‍ഗ്രസിനു വന്‍ഭീഷണിയായേക്കും. പുനെയില്‍ കല്‍മാഡിക്കു പകരം യൂത്ത് കോണ്‍ഗ്രസ് മഹാരാഷ്ട്ര പ്രസിഡന്റ് വിശ്വജീത്ത് കദമിനെയാണ് പാര്‍ട്ടി മത്സരംഗത്തിറക്കിയിരിക്കുന്നത്.