താന്‍ പരാജയപ്പെട്ടാല്‍ 2ജി അഴിമതി ശരിയായിരുന്നുവെന്ന് ജനം കരുതുമെന്ന് പി.സി. ചാക്കോ

single-img
21 March 2014

pc-chacko_650_042613080349വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചാലക്കുടിയില്‍ താന്‍ തോറ്റാല്‍ 2ജി അഴിമതി ശരിയായിരുന്നുവെന്ന് ജനം കരുതുമെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. ചാക്കോ. അതുകൊണ്ട് എന്തുവിലകൊടുത്തും താന്‍ ജയിക്കും. ആ വെല്ലുവിളി താന്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ മാരംപ്പള്ളി എം.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥികളോടുള്ള ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2ജി കേസിനെ കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അധ്യക്ഷനാണ് പി.സി.ചാക്കോ.