ആശാറാം ബാപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
21 March 2014

Asharam-Bapu-Imagesലൈംഗിക പീഡനക്കേസില്‍ തടവില്‍ കഴിയുന്ന വിവാദ സ്വാമി ആശാറാം ബാപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളും ഉറക്കകുറവും കാരണം അദ്ദേഹത്തെ ജോദ്പൂരിലെ ആയുര്‍വേദ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അദ്ദേഹത്തിന് ചികിത്സകള്‍ തുടങ്ങിയെന്നും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.തനിക്ക് സുഖമില്ലെന്ന് കാട്ടി ആശാറാം ബാപ്പു ജയില്‍ അധികൃതര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.