മുംബൈ കൂട്ടമാനഭംഗക്കേസില്‍ നാലു പ്രതികള്‍ കുറ്റക്കാരെന്നു കോടതി

single-img
20 March 2014

Mumbaiമുംബൈയില്‍ 23-കാരിയായ ഫോട്ടോജേണലിസ്റ്റ് കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ നാലു പ്രതികളും കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി. കഴിഞ്ഞ ഓഗസ്റ്റ് 22ന് ജോലിയുടെ ഭാഗമായി ആണ്‍സുഹൃത്തിനൊപ്പം ശക്തിമില്‍ പരിസരത്തെത്തിയ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചു പ്രതികള്‍ ചേര്‍ന്ന് മാനഭംഗപ്പെടഒത്തിയെന്നതാണ് കേസ്. ഇവരില്‍ മൂന്നു പേര്‍ ജൂലൈ 31-ല്‍ ശക്തി മില്ലിനു സമീപം 18-കാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെയും പ്രതികളാണ്.

സെപ്റ്റംബര്‍ 19-ന് പോലീസ് പ്രതികള്‍ക്കെതിരേ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, ഗൂഡാലോചന, ഐടി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.