ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും മലേഷ്യന്‍ വിമാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതായി ഓസ്‌ട്രേലിയ

single-img
20 March 2014

Malaysia_Airlines_Australia_search_AFP_650കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങളെന്നു സംശയിക്കുന്ന വസ്തുക്കളുടെ രണ്്ടു ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ടോണി അബട്ടിന്റെ പ്രസ്താവന ശരിയാണെങ്കില്‍ കാണാതായ മലേഷ്യന്‍ വിമാനം കണ്്‌ടെത്തുന്നതിനുള്ള നിര്‍ണായക തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മേഖലയില്‍ കൂടുതല്‍ തിരച്ചിലുകള്‍ നടത്തുന്നതിനു ഓസ്‌ട്രേലിയന്‍ വിമാനങ്ങളടക്കം പ്രദേശത്തേക്ക് പുറപ്പെട്ടിടുണ്ടെന്നും ഉപഗ്രഹ ചിത്രം ലഭിച്ച മേഖലയില്‍ വിമാനം തകര്‍ന്നു വീണിരിക്കാമെന്നും അന്വേഷണ  സംഘം അഭിപ്രായപ്പെട്ടു.

httpv://www.youtube.com/watch?v=hNzoyG0RSF8