സോഷ്യല്‍ മീഡിയകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

single-img
20 March 2014

facebook-googleതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ഉള്ളടക്കം അനുവദിക്കെരുതെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രചാരണ പരസ്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചേ പ്രസിദ്ധീകരിക്കാവു എന്നും സോഷ്യല്‍ മീഡിയകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍മദ്ദശം. പരസ്യത്തിനായി ചെലവാക്കുന്ന പണത്തിന്റെ കണക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നും നിർദ്ദേശത്തില്‍ പറയുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് നിര്‍ദ്ദേശങ്ങളടങ്ങിയ പ്രത്യേകം കത്തയച്ചത്. പെയ്ഡ് ന്യൂസ് തടയാനുള്ള നടപടികളുടെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വകയായി സോഷ്യല്‍ മീഡിയകള്‍ക്ക് നല്‍കിയിട്ടുണ്ട്.