ബാംഗളൂരില്‍ രണ്ടു വിദ്യാര്‍ഥിനികളെ മരിച്ചനിലയില്‍ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി

single-img
20 March 2014

Bangaloreബാംഗളൂര്‍ നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ഒന്‍പതും പത്തും ക്ലാസുകളിലെ രണ്ടു വിദ്യാര്‍ഥിനികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി. ഇരുവരുടെയും ആത്മഹത്യ കുറിപ്പ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് കണ്‌ടെത്തിയിട്ടുണ്ട്.

പഠനത്തില്‍ മോശമായതിന് പ്രധാന അധ്യാപകന്‍ കുട്ടികളെ ഓഫീസിന് പുറത്തു നിര്‍ത്തുകയും അനുവാദമില്ലാതെ സ്‌കൂളില്‍ ഹോളി ആഘോഷിച്ചതിന്റെ പേരില്‍ അധ്യാപകര്‍ ഇവരെ വഴക്ക് പറയുകയും ചെയ്തിരുന്നതായി പറയുന്നു. ഇതില്‍ മനംനൊന്ത് തങ്ങള്‍ ജീവനൊടുക്കുന്നതായാണ് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.ശിക്ഷയുടെ ഭാഗമായി ഇവരെ പ്രിന്‍സിപ്പാള്‍ തന്റെ മുറിയുടെ പുറത്തു മണിക്കൂറുകളോളം നിര്‍ത്തി എന്നും ആക്ഷേപമുണ്ട്.

ഈ വിദ്യാര്‍ത്ഥിനികള്‍ ടാങ്കിലേയ്ക്ക് ചാടുന്നതിനു മുന്നേ തങ്ങളുടെ കൈകള്‍ യൂണിഫോമിലെ ടൈ ഉപയോഗിച്ച് കൂട്ടിക്കെട്ടിയിരുന്നു എന്ന് ബംഗളൂരു പോലീസ് കമ്മിഷണര്‍ രാഘവേന്ദ്ര ഔരാദ്കര്‍ പറഞ്ഞു.വാട്ടര്‍ടാങ്കിന്റെ കരയ്ക്ക്‌ ഇവരുടെ സ്കൂള്‍ബാഗ് ഇരിക്കുന്നത് കണ്ടു സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.ഇവരുടെ ആത്മഹത്യാക്കുറിപ്പ്‌ ബാഗില്‍ നിന്നും കണ്ടെടുത്തു.സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് പുറത്ത് ഉപരോധം നടത്തി.