ബോളിവുഡ് താരം അമീര്‍ ഖാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ദേശിയ ഐക്കണ്‍

single-img
20 March 2014

Aamir-Khan-22014 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദേശിയ ഐക്കണായി തിരഞ്ഞെടുത്ത ബോളീവുഡ് താരം അമീര്‍ ഖാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കരാര്‍ ഒപ്പ് വച്ചു. വിവിധ പരിപാടികളിലൂടെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുകയായിരിക്കും അമീര്‍ ഖാന്റെ ചുമതല. അമീര്‍ഖാനെക്കൂടാതെ ക്രിക്കറ്റ് താരം മഹേന്ദ്രന്‍ സിംഗ് ധോണി, ബോക്‌സര്‍ മേരി കോം, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍, എപിജെ അബ്ദുള്‍ കലാം എന്നിവരെ നേരത്തെ ദേശിയ ഐക്കണുകളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുത്തിരുന്നു.