തനിക്ക് ഗാന്ധിനഗര്‍ വേണ്ടെന്ന് അഡ്വാനി

single-img
20 March 2014

2349_S_lk adwaniബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി തനിക്ക് ഗാന്ധിനഗറില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. സുഷമ സ്വരാജിനെയും നിധിന്‍ ഗഡ്കരിയെയും ഭോപ്പാല്‍ സീറ്റ് നല്‍കാത്തതില്‍ അഡ്വാനി അതൃപ്തി അറിയിച്ചു.

അഡ്വാനി ഭോപ്പാലില്‍ നിന്നും ജനവിധി തേടിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് അഡ്വാനി ഭോപ്പാലില്‍ നിന്നും മത്സരിക്കണമെന്നു നേരത്തെ ആവശ്യപ്പെട്ടത്. മോഡിയുടെ തട്ടകമായ ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു അഡ്വാനി പാര്‍ട്ടി നേതൃത്വത്തോടു നേരത്തെ വ്യക്തമാക്കിയിരുന്നു.