തമിഴ്നാട്ടില്‍ നിന്നുള്ള 75 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

single-img
20 March 2014

രാമേശ്വരം : തമിഴ്നാട്ടില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ 75 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.ഇവര്‍ മത്സ്യബന്ധനം നടത്താന്‍ ഉപയോഗിച്ചിരുന്ന 18 യന്ത്രവല്‍കൃത ബോട്ടുകളും അവര്‍ കസ്റ്റഡിയിലെടുത്തു.നേരത്തെ അറസ്റ്റിലായ മുഴുവന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചതിനു ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് ശ്രീലങ്കയുടെ ഈ നടപടി.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 25 പേര്‍ രാമേശ്വരം സ്വദേശികളാണ്.ബാക്കിയുള്ളവര്‍ ജഗദപട്ടണം,തഞ്ചാവൂര്‍,കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.പാക്ക് കടലിടുക്കിലെ കച്ചത്തീവ്,നെടുന്തീവ് മേഖലകളില്‍ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്.ഈ മേഖലകളില്‍ ശ്രീലങ്ക മത്സ്യ ബന്ധനം നിരോധിച്ചിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ 140 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ രണ്ടു ദിവസങ്ങള്‍ക്കു  ശ്രീലങ്ക വിട്ടയച്ചിരുന്നു.