ശശി തരൂരിനെതിരെ പരാമര്‍ശം; എം. വിജയകുമാറിനു നോട്ടീസ്

single-img
19 March 2014

Mr. M. Vijayakumar, Minister for Lawകേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനെതിരെ സ്‌രതീ പീഡനത്തില്‍ പ.എച്ച്.ഡി എടുത്തിട്ടുള്ളയാളെന്ന വിവാദ പരാമര്‍ശം നടത്തിയതിനു സിപിഎം നേതാവ് എം. വിജയകുമാറിന് ജില്ലാ വരണാധികാരിയായ കളക്ടര്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വിജയകുമാറിന്റെ മറുപടി കിട്ടയതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് ഏബ്രാഹാമിന്റെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മുന്‍ സ്പീക്കറായിരുന്ന വിജയകുമാര്‍ വിവാദപരാമര്‍ശം നടത്തിയത്.