കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കരട് പ്രസിദ്ധീകരിച്ചു

single-img
19 March 2014

Kasturiകേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് 112 പേജുകളുള്ള വിജ്ഞാപനമിറക്കിയത്. പരിസ്ഥിതിലോലപ്രദേശങ്ങള്‍ പുനര്‍ നിര്‍ണയിക്കുമെന്നും 123 വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്നും കരടില്‍ പറയുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിനു ശേഷമേ അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ പാടുള്ളു എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്കിയിരുന്നു.

സംസ്ഥാനത്തെ ജനവാസപ്രദേശങ്ങളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിയാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ വിജ്ഞാപനപ്രകാരം കേരളത്തിലെ ഇഎസ്‌ഐ പ്രദേശം 13,108 ചതുരശ്ര കിലോമീറ്റര്‍ എന്നത് 9,993.7 ച.കി.മീറ്ററായി കുറയും. ഇവയില്‍ 9,107 ച.കി.മീ വനപ്രദേശവും 886.7 ച.കി.മീ വനേതരപ്രദേശവും ഉള്‍പ്പെടുന്നു. 3114 ചതുരശ്ര കി.മീ പ്രദേശത്തെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.