അഡ്വാനി ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടും

single-img
19 March 2014

LK-adwaniമുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും മത്സരിക്കുമെന്ന് ഗുജറാത്ത് സംസ്ഥാന ബിജെപി നേതൃത്വം. ബുധനാഴ്ച ചേരുന്ന ബിജെപി നേതൃയോഗത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്ത്യമ പ്രഖ്യാപനമുണ്ടാകും. അഡ്വാനി തെരഞ്ഞുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.

ഭോപ്പാലില്‍ നിന്നും മത്സരിക്കുവാന്‍ അഡ്വാനി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദി ഗുജറാത്തില്‍ നിന്നും മത്സരിക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. നിലവില്‍ ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്നുമാണ് മോദി ജനവിധി തേടുന്നത്.