ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ യമുന നദിയില്‍ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു

single-img
18 March 2014

Floods Yamuna 23 9 08 007രാജ്യം മഹാളി ആഘോഷിക്കുന്ന വേളയില്‍ യമുനാ നദിയില്‍ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ഹോളി ആഘോഷങ്ങള്‍ക്കു ശേഷം യമുന നദിയില്‍ കുളിക്കാനിറങ്ങിയ ഡല്‍ഹി സ്വദേശികളായ ധീരജ് (23), റോബിന്‍ (23), യോഗേഷ് (23), സുരേഷ് (24), പര്‍വീന്‍ (25) എന്നിവരാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

കൂട്ടുകാര്‍ അറിയിച്ചതനുസരിച്ച്ഫയര്‍ഫോഴ്‌സ് യുവാക്കളെ കരയിലെത്തിച്ചെങ്കിലും എല്ലാവരും അബോധാവസ്ഥയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുയുവാക്കളും മരിക്കുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം യമുനാ തീരത്തിരുന്നു മദ്യപിച്ച യുവാക്കളാണ് മദ്യലഹരിയില്‍ നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് യമുനയിലേക്ക് ഇറങ്ങി അപകടം വരുത്തിവച്ചതെന്ന് ദൃക്‌സാക്ഷിളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.