വേദിക കുഞ്ചോക്കോ ബോബന്റെ നായികയായി

single-img
18 March 2014

Vedika-Latest-Hot-Stills-Gallery-014ചാക്കോച്ചന്റെ നായികയായി വേദിക വീണ്ടും മലയാളത്തിലേക്ക്.ശൃംഗാരവേലനിലൂടെയാണു വേദിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.വിശുദ്ധന്‍ എന്ന ചിത്രത്തിന് ശേഷം വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന കസിന്‍സ് എന്ന ചിത്രത്തിലാണ് വേദിക നായികയാവുന്നത്.

സേതു തിരക്കഥ എഴുതുന്ന ഈ മുഴുനീള കോമഡി ചിത്രത്തിൽ മനോജ്. കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങൾ.മലയാളത്തിൽ നിന്ന് കുറെ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വേദിക അനുയോജ്യമായ കഥാപാത്രത്തെ കാത്തിരിക്കുകയായിരുന്നു.

ശൃംഗാരവേലനിലെ ചിത്രീകരണത്തിനിടെ വേദികയ്ക്കുണ്ടായ അപകടവും വാര്‍ത്തകളിൽ നിറഞ്ഞ് നിന്നിരുന്നു