റിപ്പര്‍ ജയാനന്ദനില്‍നിന്നു ഹൈക്കോടതി മൊഴിയെടുത്തു

single-img
18 March 2014

RIPPER JAYANANDSNകുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ എന്ന തൃശൂര്‍ പൊയ്യ പള്ളിപ്പുറം ജയനില്‍നിന്നു ഹൈക്കോടതി ഇന്നലെ നേരിട്ടു മൊഴിയെടുത്തു. ഏഴുപേരെ കൊലപ്പെടുത്തിയതുള്‍പ്പെടെ 23 കേസുകളില്‍ പ്രതിയാണ്ജയാനന്ദന്‍.

എറണാകുളം സെഷന്‍സ് കോടതി പുത്തന്‍വേലിക്കര ബേബി വധക്കേസില്‍ വിധിച്ച വധശിക്ഷയ്‌ക്കെതിരേ പ്രതിയുടെ അപ്പീലും വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലും പരിഗണിക്കുന്നതിനിടെയാണു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം ജയാനന്ദനെ കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്തത്. ജസ്റ്റീസുമാരായ വി.കെ. മോഹനന്‍, ബി. കെമാല്‍പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

മുപ്പത്തൊമ്പതുകാരനായ ജയാനന്ദനു രണ്ടു കേസുകളില്‍ വധശിക്ഷയും മറ്റുള്ളവയില്‍ 28 വര്‍ഷം ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചിരുന്നു. മറ്റു കേസുകളുടെ വാദ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.