രാമനും ആലീസിനും മായയ്ക്കും സൌദിയില്‍ പോകാം:ഒരു പേരും നിരോധിച്ചിട്ടില്ലെന്ന് സൗദി

single-img
18 March 2014

saudiസൗദി അറേബ്യ അമ്പതോളം പേരുകള്‍ നിരോധിച്ചെന്ന വാർത്ത തെറ്റാണെന്ന് സൗദി.ദേശിയ മാധ്യമങ്ങളുള്‍പ്പടെയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ പേരു നിരോധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ അങ്ങനെ ഏതെങ്കിലും പേരുകള്‍ നിരോധിച്ചുകൊണ്ട് പട്ടിക പുറത്തുവിട്ടിട്ടില്ലെന്ന് സൗദി ആഭ്യന്തരവകുപ്പ് ഉദ്യോഗിക വക്താവ് മുഹമ്മദ് അള്‍ ജാസര്‍ അറിയിച്ചു.

എന്നാൽ മതപരമായ വിലക്കുകള്‍ ഉള്ളതും സാമൂഹികമായി അനുചിതവുമായ പേരുകള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാതിരിക്കുന്ന നടപടി തുടരുമെന്നും ആഭ്യന്തര വകുപ്പ് വക്താവ് മുഹമ്മദ് ജാസര്‍ അറിയിച്ചു.