ഒന്നു ശ്രദ്ധിക്കൂ; ഒരുപക്ഷേ നിങ്ങള്‍ക്കു കഴിയും ഈ കുഞ്ഞോമനയുടെ ജീവന്‍ രക്ഷിക്കാന്‍

single-img
18 March 2014

1794607_10202666235084270_883216254_n

എല്ലാ വാര്‍ത്തയേയുംപോലെ ഈയൊരു വാര്‍ത്തയെ കാണരുത്. ഒരുപക്ഷേ ഇതു വായിക്കുന്നവര്‍ക്കാര്‍ക്കെങ്കിലും കഴിയുമായിരിക്കും ഈ പൊന്നോമനയുടെ ജീവന്‍ രക്ഷിക്കാന്‍.

ഏഴുമാസം പ്രായമുള്ള സച്ചിന്‍ സിജോയ്‌ക്കൊപ്പം അച്ഛന്‍ സി.എം. സിജോയും അമ്മ അശ്വതിയും കാത്തിരിക്കുന്നത് വെറും 25 മില്ലി രക്തത്തിനാണ്. ആ 25 മില്ലി രക്തത്തിലാണ് സച്ചിനെന്ന പൊന്നോമനയുടെ ജീവന്റെ പ്രതീക്ഷ. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ സച്ചിനേയും കയ്യിലേന്തി സിജോയും അശ്വതിയും ആ ഒരു പ്രതീക്ഷയുടെ പുറത്ത് ദിനങ്ങള്‍ തള്ളി നീക്കുന്നു.

സിവിയര്‍ കം ബൈന്‍ഡ് ഇമ്മ്യൂണോ ഡെഫിഷന്‍സിയെന്ന ജനിത വൈകല്യ രോഗമാണ് ഈ പൊന്നോമനയെ ഇന്ന് മരുന്ന് മണക്കുന്ന മുറിക്കുള്ളില്‍ തളച്ചിട്ടിരിക്കുന്നത്. കഞ്ഞുസച്ചിന്റെ ശരീരത്തിന് യോജിച്ച മൂലകോശങ്ങളടങ്ങിയ 25 മില്ലി രക്തത്തിനു മാത്രമേ ഈ കുരുന്നിന്റെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ കഴിയൂ.

പക്ഷേ അത് എളുപ്പമല്ല. ആയിരക്കണക്കിന് ആള്‍ക്കാരുടെ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മത്രമേ സച്ചിന് ചേരുന്ന മൂലകോശങ്ങളടങ്ങിയ രക്തമേതെന്ന് കണ്ടെത്താനാകൂ. രക്തദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ ഉമിനീരില്‍ നിന്നാണ് സാമ്പിളകുള്‍ ശേഖരിക്കുക. ഇത് അമേരിക്കയില്‍ അയച്ചുവേണം പരിശോധിക്കാന്‍. ഇതിന്റെ ഫലം വരാന്‍ രണ്ടുമാസമെടുക്കും. ആ പരിശോധനഫലത്തിന്റെ അടിസ്ഥാനത്തില്‍ യോജിച്ചവരുടെ രക്തം ശേഖരിച്ച് അതില്‍ നിന്നും മൂലകോശങ്ങള്‍ വേര്‍തിരിച്ചെടുത്ത് കുഞ്ഞിന് ഉപയോഗിക്കണം.

ബാംഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ധാത്രിയുടെ കീഴില്‍ കേരളത്തില്‍ പാലക്കാട്, കൊച്ചി, മകാഴിക്കോട് എന്നിവിടങ്ങില്‍ സാമ്പിള്‍ ശേഖരണം നടക്കുകയാണ്. കോഴിക്കോട് 22, 23, 24 തീയതികളിലും പാലക്കാട്ട് 20, 21 തീയതികളിലും കൊച്ചിയില്‍ അടുത്തയാഴ്ചയുമാണ് സാമ്പിള്‍ ശേഖരണം നടക്കുക. ദാതാവിന് ഒരുതരത്തിലും പ്രശ്‌നമുണ്ടാകാത്ത ഈ ഒരു കാരുണ്യ പ്രവര്‍ത്തിക്ക് എല്ലാ ജനങ്ങളുടെയും സഹകരണങ്ങള്‍ സംഘാടകര്‍ ്രപതീക്ഷിക്കുകയാണ്. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്- ബി എന്നീ അസുഖങ്ങളുള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല.
കുഞ്ഞുസച്ചിന്റെ പുഞ്ചിരി കെടാതെ സൂക്ഷിക്കാന്‍ നമുക്കേവര്‍ക്കും ഈയജ്ഞത്തില്‍ പങ്കാളിയാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് datriworld.org എന്ന വെബ്‌സൈറ്റിലോ

9539671812, 9447157601

എന്ന നമ്പരിലോ ബന്ധപ്പെടുക.