കടല്‍ക്കൊലക്കേസില്‍ ഇറ്റലി യുഎന്നില്‍ അപ്പീല്‍ നല്‍കി

single-img
18 March 2014

Italianവിവാദമായ കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്്ടി ഇറ്റലി യുഎന്നില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലിനോ അല്‍ഫനോ യു.എന്‍. ജനറല്‍ സെക്രട്ടറി ബാന്‍ കിമൂണുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ വിചാരണ നീണ്്ടു പോകുന്നതായി അല്‍ഫിനോ പറഞ്ഞു. നാവികരുടെ മോചനത്തിനു യുഎന്‍ ഇടപെടണമെന്നു അല്‍ഫനോ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. നാവികരുടെ വിചാരണ ഇറ്റലിയിലേക്ക് മാറ്റണമെന്ന ആവശ്യവും ഇറ്റാലിയന്‍ മന്ത്രി ഉന്നയിച്ചിടുണ്്ട്.