എല്‍ഡിഎഫ് പരിപാടിയില്‍ 20 വര്‍ഷത്തിനുശേഷം ഗൗരിയമ്മ പങ്കെടുത്തു

single-img
18 March 2014

K.R. Gowriamma, head of JSS at her residence on May 9, 2013. Photo/Sivaram V.മുന്‍മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആര്‍.ഗൗരിയമ്മ ഇരുപതുവര്‍ഷത്തിനു ശേഷം ഇടതുമുന്നണിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്തു. സിപിഎമ്മില്‍നിന്നു 20 വര്‍ഷം മുമ്പു പുറത്താക്കിയതിനു ശേഷം ഇന്നലെ ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് ആലപ്പുഴ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണു ഗൗരിയമ്മ എത്തിയത്. 1994 മാര്‍ച്ച് 20നാണ് ഗൗരിയമ്മയെ സിപിഎമ്മില്‍നിന്നു പുറത്താക്കിയത്.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഇടതുനേതാക്കള്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയാണു ഗൗരിയമ്മയെ സ്വാഗതം ചെയ്തത്.