ക്രിമിയ സ്വതന്ത്ര രാജ്യമായെന്ന് റഷ്യയുടെ പ്രഖ്യാപനം

single-img
18 March 2014

map_of_crimeaഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ ഉക്രൈനുമായുള്ള ബന്ധം അവസാനിപ്പിച്ച ക്രിമിയയെ സ്വതന്ത്ര രാജ്യമായി റഷ്യ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിന്‍ ഒപ്പുവെച്ചു. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 97% വോട്ടര്‍മാര്‍ റഷ്യയില്‍ ചേരുന്നതിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിയയെ സ്വതന്ത്ര രാജ്യമായി റഷ്യ പ്രഖ്യാപിച്ചത്. സ്വതന്ത്രരാജ്യമായി അംഗീകരിക്കാന്‍ യുഎന്നിനോടും അന്തര്‍ദേശീയ സമൂഹത്തോടും ദ റിപ്പബ്‌ളിക് ഓഫ് ക്രിമിയ അഭ്യര്‍ഥിച്ചിട്ടുണ്ട്.